Tuesday, August 21, 2012

ആമുഖം


ഹിജ്റഃ പന്ത്രണ്ടാം നൂറ്റാണ്ടിലെ സൂഫീപരിഷ്‍കര്‍ത്താവും അതിമഹോന്നതമായ സ്ഥാനമാനങ്ങള്‍ അലങ്കരിച്ചിരുന്നവരുമായ മഹാത്മാവാണ് അല്‍ ഖുതുബുല്‍ മക്തൂം സയ്യിദീ അഹ്‍മദ് ബ്‍നു മുഹമ്മദ് തിജാനി അല്‍ ഷരീഫ് അല്‍ ഹസനി അല്‍ ഫാസി(റ). സൂഫീലോകത്തെ ഈ അത്യുജ്ജ്വല തേജസ്സിനെ സംബന്ധിച്ച് പുതുതായി കേള്‍ക്കുന്നവരാണ് മലയാളികളായ നമ്മി­ല്‍ ബഹുഭൂരിപക്ഷവും. ഹിജ്റഃ പന്ത്രണ്ടാം നൂറ്റാണ്ടിലെ ആത്മീയ നവോത്ഥാനത്തിന് നേതൃത്വം കൊടുത്ത ഈ മഹാത്മാവ് തസ്വവ്വുഫിന്റെ മഹത്തായ ചിട്ടകളും നിയമങ്ങളും പുനരുജ്ജീവിപ്പിച്ചവരായിരുന്നു. സത്യത്തി­ല്‍ ഈ മഹാത്മാവിനെ സംബന്ധിച്ച നമ്മുടെ അജ്ഞത കേരളീയരായ നമുക്ക് നാണക്കേട് വരുത്തിവെക്കാ­ന്‍ മാത്രം പര്യാപ്­തമാണ്. കാരണം ലോകത്തിന്ന്, ഏറ്റവും കൂടുത­ല്‍ സത്യവിശ്വാസികളെ ആത്മസംസ്‍കരണം ചെയ്യുന്ന മഹത്തായ തിജാനിയ്യഃ ത്വരീഖത്തിന്റെ സ്ഥാപകനാണ് ഈ പുണ്യാത്മാവ്. അവസാനത്തെ കണക്കെടുപ്പ് അനുസരിച്ച് കോടിക്കണക്കിന് മുസ്­ലിമീങ്ങ­ളാണ് ഈ ത്വരീഖത്തി­ല്‍ അംഗത്വം സ്വീകരിച്ചിട്ടുള്ളത്. വൈജ്ഞാനികപ്രചരണത്തിലും മതപ്രബോധനത്തിലും ബിദഈ വിരുദ്ധ പോരാട്ടങ്ങളിലും അസൂയാവഹമായ സ്ഥാനം വഹിച്ചുകൊണ്ടിരിക്കുന്നതിനാലാണ് ഇത്രയധികം അംഗങ്ങളെക്കൊണ്ട് ഈ മഹത്തായ ത്വരീഖത്ത് ചുരുങ്ങിയ വ­ര്‍ഷങ്ങ­ള്‍ക്കുള്ളി­ല്‍ അഭിവൃദ്ധിപ്പെട്ടത്. ആഫ്രിക്ക­ന്‍ ഭൂഖണ്ഡത്തിലെ ഇസ്­ലാമിക പ്രബോധനത്തിന്റെയും സംസ്­കരണത്തിന്റെയും പ്രധാന പങ്ക് വഹിക്കുന്നതും പരിശുദ്ധ തിജാനിയ്യഃ ത്വരീഖത്താണ്. സയ്യിദീ ഉമ­ര്‍ ഫൂത്വി(റ), സയ്യിദീ ഇബ്റാഹീം നയാസ് അ­ല്‍ കൗലഖി(റ) അടക്കമുളള നിരവധി തിജാനി മഹാത്മാക്കളിലൂടെയാണ് ആഫ്രിക്കയിലെ ഇസ്‍ലാമിന്റെ വള­ര്‍ച്ച അഭിവൃദ്ധിപ്പെട്ടത് തന്നെ. എല്ലാത്തിനുമുപരി ലോകത്ത് ഏറ്റവും കൂടുത­ല്‍ ഉലമാക്ക­ള്‍ നേതൃത്വം കൊടുക്കുന്ന ത്വരീഖത്തും പരിശുദ്ധ തിജാനിയ്യയാണ്. ഈ മഹത്തായ ത്വരീഖത്തിന്റെ വള‍ര്‍ച്ചയുടെ സുപ്രധാനമായ ഒരു കാരണം തന്നെ തുടക്കം മുതലേയുള്ള അത്യുജ്ജ്വലപണ്ഡിതന്മാരുടെ കുത്തൊഴുക്കാണ്. ആയിരത്തിലധികം അറബി ഗ്രന്ഥങ്ങ­ള്‍ മാത്രം മതി ഇരുന്നൂറ് വ­ര്‍ഷം പോലും പ്രായമില്ലാത്ത ഈ ത്വരീഖത്തിന്റെ പണ്ഡിത ബന്ധവും വള­ര്‍ച്ചയും മനസ്സിലാക്കാ­ന്‍...

ലോകത്തിന്ന് പരിശുദ്ധ തിജാനിയ്യഃ ഉന്നതങ്ങ­ള്‍ കീഴടക്കുകയാണ്. സമൂഹത്തിലെ വ്യത്യസ്ഥ മേഖലകളിലുള്ള വ്യക്തിത്വങ്ങളൊക്കെ തിജാനിയ്യഃ സ്വീകരിച്ച് കൊണ്ടിരിക്കുന്നു. ഇത്രമാത്രം ഈ മഹത്തായ ത്വരീഖത് പ്രസിദ്ധമാകാന്‍ കാരണം മറ്റൊന്നുമായിരുന്നില്ല. സയ്യിദുനാ ഖുതുബുല്‍ മക്തൂം(റ)വിന്റെ ജീവിതവിശുദ്ധിയും ശരീഅത്തിലുള്ള കണിശതയും പ്രവാചകാനുധാവനത്തിലെ പരിപൂര്‍ണ്ണ ശ്രദ്ധയും സമുദ്രസമാനമായ ജ്ഞാനവും പാണ്ഡിത്യവും ത്വരീഖത്തിന്റെ ക്രമീകരണവും തിരുകുടുംബത്തോടുള്ള സ്­നേഹവും അവിടുത്തെ ഉന്നതസ്ഥാനവുമൊക്കെ കണ്ട് അവിടുത്തോടുള്ള മഹബ്ബത്തുണ്ടായിട്ടായിരുന്നു പ്രധാനമായും നിരവധി മഹത്തുക്കള്‍ ഈ പരിപാവനമായ ത്വരീഖത്തിലേക്ക് കടന്നു വന്നത്. ഇത്ര മാത്രം അത്യുന്നതി പ്രാപിച്ച ഒരു മഹത്തായ ത്വരീഖത്തിന്റെ ഉപജ്ഞാതാവിനെ തിരിച്ചറിയാതിരിക്കുന്നത് നമ്മുടെ ഒരു ന്യൂനതയാണെന്നത് നിസ്സംശയം പറയാം. എങ്കിലും നമ്മുടെ മുന്‍ഗാമികളായ പണ്ഡിതമഹത്തുക്ക­ള്‍ക്ക് ഈ മഹാത്മാവിനെ പരിചയമില്ലായിരുന്നു എന്നു നാം ധരിച്ച് പോകരുത്. മഹാനായ ഇമാം അഹ്­മദ് കോയ ശാലിയാതി(റ), കക്കിടിപ്പുറം അബൂബക­ര്‍ മുസ്­ലിയാ­ര്‍ (റ) തുടങ്ങിയ മഹത്തുക്കളുടെ ഗ്രന്ഥം പരിശോധിച്ചാല്‍ തന്നെ അവര്‍ക്കൊക്കെ ഈ സൂര്യതേജസ്സിനെയും അവരുടെ ധിഷണാശാലികളായ ശിഷ്യഗണങ്ങളെയും അവരുടെ ഗ്രന്ഥങ്ങളെയും പരിചയമുണ്ടായിരുന്നതായി ഗ്രഹിക്കാവുന്നതാണ്. ഈ മഹാത്മാക്കളൊക്കെയും തന്നെ ആഗോളതലത്തിലെ ഇസ്­ലാമിക ചലനങ്ങളെ ഗ്രന്ഥങ്ങളിലൂടെയും വൈജ്ഞാനിക യാത്രകളിലൂടെയും മനസ്സിലാക്കിയിരുന്നു. എന്നാ­ല്‍ വിവരസാങ്കേതികരംഗത്തെ കുതിച്ചുചാട്ടത്തിന്റെ കാലത്ത് ജീവിക്കുന്ന നാം ഉദാസീനതയുടെ കരങ്ങളി­ല്‍ അകപ്പെട്ടു എന്ന കാരണത്താ­ല്‍ മാത്രമാണ് സ്വൂഫീലോകത്തെ ഈ ഉജ്ജ്വലജ്യോതിസ്സിനെയും അവരുടെ ത്വരീഖത്തിനെയും തിരിച്ചറിയാതെ പോയത്.

പരിശുദ്ധ തിജാനിയ്യഃ ത്വരീഖത്ത് കേരളത്തിലേക്ക് പ്രചാരപ്പെട്ട് തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. തുടക്കത്തില്‍ തന്നെ ഈ മഹത്തായ ത്വരീഖത്തിനെതിരെ ഉറഞ്ഞ് തുള്ളാന്‍ ഐഹികലോകത്തെ മാത്രം കാംക്ഷിക്കുന്ന കുപ്രസിദ്ധരായ ചില പണ്ഡിതവേഷധാരികള്‍ ധൈര്യം കാണിച്ചു.  മറ്റനേകം സത്യപാന്ഥാവുകളെ എതിര്‍ക്കുന്നതില്‍ തങ്ങളുടെ സ്ഥിരം പല്ലവി തന്നെ ഈ മഹത്തായ സൂഫീസരണിയോടും അവര്‍ കാട്ടുന്നുണ്ട്. എതിര്‍പ്പിന് നിദാനമാകുന്ന കൃത്യമായ ഒരു ന്യായവും അവരുടെ പക്കലില്ല. പകരം തങ്ങളുടെ തോന്നിവാസത്തിന് കൂട്ടുപിടിക്കാനും ആസ്‍പദമാക്കാനും തെരഞ്ഞെടുത്തതാകട്ടെ, ശപിക്കപ്പെട്ട തന്റെ നാവിന്റെയും തൂലികയുടെയും സഹായത്തോടെ നിരവധി ഔലിയാക്കളെയും സ്വാലിഹീങ്ങളെയും ആക്ഷേപിച്ചും പരിഹസിച്ചും എതിര്‍ത്തും കുപ്രസിദ്ധി നേടിയ പൊന്മളക്കാരന്റെ കള്ളവും കപടവും നിറഞ്ഞ തിജാനിയ്യഃ വിമര്‍ശനങ്ങളെയാണ്. ഈ മുഫ്‍തിയുടെ കാപട്യവും തെമ്മാടിത്തവും കേരളത്തിലെ പ്രസിദ്ധ പണ്ഡിതസഭയായ സമസ്‍തയുടെ നിരവധി ഉലമാക്കള്‍ക്ക് വെളിവായിരുന്നിട്ട് കൂടി - ചിലരത് തുറന്ന് പ്രഖ്യാപിക്കുക കൂടി ചെയ്‍തിട്ടുണ്ട് - സുന്നികളിലെ ചില സാത്വികരായ പ്രവര്‍ത്തകര്‍ പൊന്മളയിലെ വഞ്ചനാത്മകതയെ തിരിച്ചറിയാതെ അയാളുടെ തിജാനിയ്യഃ വിമര്‍ശനത്തില്‍ ആകൃഷ്‍ടരായിരിക്കുന്നു. തത്ഫലമായി പരിശുദ്ധ തിജാനിയ്യത്തിനെ സംശയത്തോടും വെറുപ്പോടും കൂടി അവര്‍ നോക്കി. ആയതിനാല്‍, സയ്യിദീ അഹ്‍മദ് തിജാനി(റ)വിനെയും അവിടുത്തെ മഹത്വത്തെയും അവിടുത്തെ ത്വരീഖത്തിന്റെ സത്യാവസ്ഥയെയും ആഗോളതലത്തില്‍ അതുണ്ടാക്കിയ ചലനങ്ങളെയും സംബന്ധിച്ച് കേരളീയജനതയെ ബോധവാന്മാരാക്കേണ്ടത് അത്യന്താപേക്ഷിതമായിരിക്കുന്നു. ഒപ്പം തിജാനികളുടെ ശത്രുക്കളായ ഒഹാബികളുടെ കള്ളവാദങ്ങളെ കൂട്ടുപിടിച്ച പൊന്മളക്കാരന്റെ വഞ്ചനയെയും കിതാബുകളിലെ ഇബാറത്തുകളെ വക്രീകരിച്ചും ആവശ്യമുള്ളിടത്ത് ഇല്ലാത്ത കിതാബുകളുടെ ഇല്ലാത്ത ഉദ്ധരണികള്‍ തന്നെ എടുത്ത് കാണിക്കുകയും ചെയ്‍ത അയാളുടെ ശപിക്കപ്പെട്ട ലേഖനത്തിന്റെ സത്യാവസ്ഥയെയും സമൂഹമധ്യത്തില്‍ ബോദ്ധ്യപ്പെടുത്തേണ്ടതും അനിവാര്യമായിരിക്കുന്നു.

ചക്രവാളങ്ങളിലാകെയും ഫിത്‍നയുമായി നടക്കുന്ന സാക്ഷാല്‍ ഇബ്‍ലീസുമായി ഒരു സാധാരണ മുസ്‍ലിം എതിരിടുക എന്നത് എത്രമാത്രം ശ്രമകരമാണോ അപ്രകാരമാണ് ഐഹികലോകത്തെ കാംക്ഷിക്കുന്ന മലയാളീപണ്ഡിതവേഷധാരികളുടെ കൂട്ടായ്‍മയില്‍ ഉന്നതസ്ഥാനം വഹിക്കുന്ന ഉദവികെട്ട പൊന്മളയെ ഈ കൃതിയുടെ രചയിതാവ് എതിരിടാനായി തയ്യാറാകുന്നതും. കാരണം ലക്ഷ്യപ്രാപ്‍തിക്കായി കളവിന്റെയും വഞ്ചനയുടെയും ഏതറ്റം വരെയും പോകാന്‍ ഈ വിഭാഗത്തിന് യാതൊരു മടിയുമില്ലെന്നത് പ്രസിദ്ധമായ വസ്‍തുതയാണ്. ഇത്തരക്കാരുടെ കള്ളത്തരങ്ങളെ പരിപൂര്‍ണ്ണമായി പുറത്ത് കൊണ്ടുവരാനാകുക മഹാന്മാരായ പണ്ഡിതന്മാര്‍ക്ക് മാത്രമാണെന്ന് അറിയാമെങ്കിലും ഇത്തരമൊരു പരിതസ്ഥിതിയില്‍ ഒരു വിദ്യാര്‍ത്ഥിയായ രചയിതാവ് ഇടപെടുന്നത് ആ കുപ്രസിദ്ധ ലേഖനത്തിന്റെ കാപട്യം അത്രമാത്രം വ്യക്തമായതിനാല്‍ മാത്രമാണ്. അല്ലാഹു ഇത്തരം ദുഷ്‍ടപണ്ഡിതരെത്തൊട്ട് നമ്മുടെ സമുദായത്തെ കാക്കുമാറാകട്ടെ.

ഈ ശ്രമത്തില്‍ ഏതെങ്കിലും വിധേനയുള്ള അബദ്ധം കണ്ടെത്തുന്ന പക്ഷം ഒരു വിദ്യാര്‍ത്ഥിയുടെ സ്വാഭാവികപാളിച്ചയായി കരുതുകയും സ്‍നേഹബുദ്ധ്യാ ഉണര്‍ത്തുകയും ചെയ്യണമെന്ന് അപേക്ഷിക്കുന്നു. പഠനവും അന്വേഷണവും നടത്തി പരമാവധി ശ്രമം നടത്തിക്കൊണ്ടാണ് ഇതിന്റെ രചന തയ്യാറാക്കുന്നത് തന്നെ. ഇതിലൂടെ സയ്യിദീ അഹ്‍മദ് തിജാനി(റ)വിനെയും അവിടുത്തെ ത്വരീഖത്തിനെയും സംബന്ധിച്ചുള്ള തെറ്റിദ്ധാരണ നീങ്ങാനും മറ്റും സാധിക്കുമെങ്കില്‍ നാളെ പരലോകത്ത് അതിമഹത്തായ ഒരു പ്രവര്‍ത്തനമായി ഉപകരിക്കുമല്ലോ എന്ന് ആഗ്രഹിച്ച് മാത്രമാണ് ഇതിന് ഒരുങ്ങുന്നത്. അല്ലാഹു അനുഗ്രഹിക്കട്ടെ. അല്ലാഹു(സു) ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കുമാറാകട്ടെ... ആമീന്‍

മുഹമ്മദ് അബ്‍ദുല്‍ അലീം

4 comments:

  1. Oru valiyyine ellawarum ariyanam ennilla. Ayal ethra mahanayirunnalum. Athariyathirikkal oru naanakkedumalla. Pinne ethirppukalkku shakthi kuranjathu ethirkkunnawar mattu pala vishayangalilum engaged aayathukondanu. Farthawiyude pusthakam ayalkku thanne ethirayi samsarikkunnundu palappozhum. Ethoru ethirppum oru nishchitha kaalam maathrame undaakoo. Pinne samooham athangu vismarikkum. Ithinartham ethirkkappetta vishayangal ellam samooham angeekarichu ennalla. Athanganeyaanu, samooham oro kaalathu oro vishayathinde pinnale pokum. Oru vidyarthi aanennu koode koode parayunna vyakthi, thettukal varamennu shankikkunna vyakthi, pinne enthinu ulamaakkale peru paranju ethirkkanam.

    ReplyDelete
    Replies
    1. അല്‍ നുഹാസി... ഒരു വലിയ്യിനെ എത്ര ഉന്നതനായാലും അറിയാതെ പോകുന്നത് നാണക്കേടാണ് എന്ന് ഇവിടെ ആരും വ്യക്തമാക്കിയിട്ടില്ല. മറിച്ച്, അറിയാനുള്ള വഴികളൊക്കെയും തുറന്നിരിക്കെ, നമ്മുടെ മുന്‍ഗാമികളുടെ കാലത്തേക്കാള്‍ വൈജ്ഞാനികമുന്നേറ്റം സാധ്യമാകുന്ന ഒരു ഘട്ടമായിരിക്കെ പ്രത്യേകിച്ചും വിവരസാങ്കേതികരംഗത്തെ കുതിച്ചുചാട്ടത്തിന്റെ കാലത്ത് ജീവിക്കുന്ന നാം തിരിച്ചറിഞ്ഞില്ല എന്നതാണ് ന്യൂനതയായി കണക്കാക്കിയത്. അത് തന്നെ വിഷയത്തിന്റെ ഗൗരവത്തെ സൂചിപ്പിക്കുന്ന പ്രയോഗങ്ങളും കൂടിയാണ്. സാഹിത്യമോ ഭാഷാപ്രയോഗങ്ങളോ അറിയാത്ത വിഡ്ഢികള്‍ പൊതുവേ മനസ്സിലാക്കുക വിഡ്ഢിത്തങ്ങള്‍ മാത്രമായിരിക്കും.

      Delete
    2. തങ്ങള്‍ക്കെതിരെ തുമ്മിയാല്‍തന്നെ കവലപ്രസംഗം നടത്തുന്ന ഒരു വിഭാഗം തങ്ങള്‍ക്കെതിരെ പ്രസംഗങ്ങളും അന്താരാഷ്‍ട്രനിലയില്‍ത്തന്നെ തൂലികകളും ചലിക്കുമ്പോ അതൊക്കെ മറ്റു തിരക്കുകളില്‍പ്പെട്ടത് കൊണ്ടാണ് അറിയാതെ പോയത് എന്ന് ന്യായം കണ്ടെത്തുന്നവരുടെ സ്വഭാവത്തിന് ബുദ്ധിമാന്മാരുടെ അടുക്കലുള്ള പേര് മറ്റൊന്നാണ്. തിജാനിയ്യത്തിനെതിരെ പിന്നെയും നിരവധി അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ നടത്തിയവരാണ് തങ്ങള്‍ക്കെതിരെ ചൂണ്ടപ്പെട്ട വിരലുകളില്‍ നിന്ന് തന്ത്രപൂര്‍വ്വം ഒഴിഞ്ഞുമാറുന്നതെന്നറിയണം. മുക്ക് മൂലകളില്‍ എവിടെ തിജാനികള്‍ വസിക്കുന്നോ അവിടെയൊക്കെയും ഫിത്‍ന പരത്തുന്ന വിഭാഗത്തിന് പ്രസ്‍തുത പുസ്‍തകത്തിന്റെ പരസ്‍പരവിരുദ്ധങ്ങളായ കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ സമയമില്ല എന്ന് പറഞ്ഞാല്‍ അവരെക്കുറിച്ച് പിന്നെ എന്താണ് നുഹാസി പറയേണ്ടത്... കണ്ടുപിടുത്തങ്ങള്‍ പിടിക്കുന്നത് നല്ലത് തന്നെ... പക്ഷെ അത് നല്ലൊരു കണ്ടുപിടുത്തമാണെന്ന് ഉറപ്പിച്ചിട്ട് മതി പുറം ലോകത്ത് വിളമ്പുന്നത്...

      Delete
    3. നുഹാസിക്ക് ഉലമാക്കള്‍ ആരാണെന്നോ പുത്തന്‍വാദി ആരാണെന്നോ തെമ്മാടികള്‍ ആരാണെന്നോ അറിയാത്തത് കൊണ്ടായിരിക്കും തലേക്കെട്ടുകളെയൊക്കെ പിടിച്ച് ആലിമീങ്ങളാക്കുന്നത്. ഇതിലും വലിയ ബഡാ ആലിമുങ്ങള്‍ ലോകത്തുണ്ട്. ചിലപ്പോ ലഅ്‍നത്ത് കൂറിയിട്ടായിരിക്കും അവരുടെ പേര് എഴുന്നള്ളിക്കുക. അതിന് പാണ്ഡിത്യമോ വൈജ്ഞാനികബന്ധമോ വേണ്ട. ഇബ്‍ലീസിന്റെ കാര്യമാണ് ഈ പറഞ്ഞത്. അത് പോലെ അല്ലാഹുവിന്റെ ഔലിയാക്കളെ അതും ലോകം മൊത്തവും അംഗീകരിച്ച മഹത്തുക്കളെ എതിര്‍ക്കുകയും അവരുടെ പേരില്‍ കളവ് കെട്ടിയുണ്ടാക്കുകയും ചെയ്യുന്ന കപടന്മാരെ നമ്മുടെ ഇമാമീങ്ങള്‍ എണ്ണിയിട്ടുള്ളത് ഫാസിഖീങ്ങളുടെ കൂട്ടത്തിലാണ്. ഫാസിഖീങ്ങളോടും തെമ്മാടികളോടും വര്‍ത്തിക്കേണ്ടത് എങ്ങനെയെന്നും നുഹാസി പഠിക്കണം. പൊന്മള ഒരു ഫാസിഖാണ്. തലേക്കെട്ടും താടിയുമുണ്ടെങ്കിലും ഈ സത്യം തുറന്ന് പറയാതെ വയ്യ. അതിന് നിരവധി തെളിവുകള്‍ വരും കാലങ്ങളില്‍ താങ്കള്‍ക്ക് ദര്‍ശിക്കാം.

      നൂഹാസി... സമൂഹത്തെ ദുഷിപ്പിക്കുന്ന വ്യക്തികളെ എതിര്‍ക്കാന്‍ വിജ്ഞാനത്തിന്റെ ഉന്നതതലങ്ങള്‍ കയറണമെന്നുള്ള താങ്കളുടെ കണ്ടുപിടിത്തം ദയവ് ചെയ്‍ത് ഇനി പുറത്ത് കാണിക്കരുത്. ഇബ്‍ലീസ് മുതല്‍ ഇന്നത്തെ ഒഹാബിതലതൊട്ടപ്പന്മാരെ വരെ അതിശക്തമായി എതിര്‍ക്കേണ്ടത് പുണ്യം ലഭിക്കുന്ന കാര്യമാണെന്ന വസ്‍തുതയറിയണമെങ്കില്‍ അന്വേഷിക്കുക... പഠിക്കുക...

      Delete